കഴുത്തിൽ വിൻഡോ ഗ്ലാസ് കുടുങ്ങി 9കാരിക്ക് ദാരുണാന്ത്യം



കാറിനു പിൻസീറ്റിലിരുന്ന ഒൻപതു വയസ്സുകാരിക്ക് കഴുത്തിൽ വിൻഡോ ഗ്ലാസ് കുടുങ്ങി ദാരുണാന്ത്യം. വിവാഹം കഴിഞ്ഞു നവദമ്പതികളോടൊപ്പം പിൻ സീറ്റിലിരിക്കുകയായിരുന്ന ബനോത് ഇന്ദ്രജ ആണു മരിച്ചത്. അശ്രദ്ധമായി ഡ്രൈവർ ഗ്ലാസ് ഉയർത്തിയതോടെ തല പുറത്തിട്ടിരിക്കുകയായിരുന്ന കുട്ടിയുടെ

കഴുത്തിൽ അമർന്നു. ഉച്ചത്തിൽ പാട്ടുവച്ചതിനാലും പടക്കം പൊട്ടിച്ചതിനാലും ആരും കുട്ടിയുടെ

കരച്ചിൽ കേട്ടില്ല. വിവാഹച്ചടങ്ങുകൾക്കു ശേഷം വീട്ടിൽ നിന്നു മടങ്ങാൻ തുടങ്ങുമ്പോഴാണു സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുത്തു.

Previous Post Next Post