കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



കോഴിക്കോട് : ദേശീയപാത ഇരിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടകര നഗരസഭാ പാർക്കിനു സമീപം കോരപറമ്പത്ത് ശ്രീധരൻ – നാരായണി ദമ്പതികളുടെ ഏക

മകൻ ആർ.ടി.ശ്രീനാഥ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ അവന്യയ്ക്ക് (28) കൈയ്ക്ക് പരുക്കേറ്റു. രണ്ടു വയസ്സുള്ള മകൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. രാവിലെ 8.30ന്ആയിരുന്നു അപകടം. ശ്രീനാഥും കുടുംബവും എറണാകുളത്തുനിന്നു വരികയായിരുന്നു. നാലു വർഷം മുൻപുണ്ടായ ബൈക്ക്

അപകടത്തിൽ ശ്രീനാഥിന്റെ ഇടതു കാൽപാദം മുറിച്ചു മാറ്റിയിരുന്നു. വടകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ്.


Post a Comment

Previous Post Next Post