കോട്ടയത്ത് ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു; വീടിന്റെ തിണ്ണയില്‍ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്



കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന്‍ (64) ആണ് മരിച്ചത്. വീടിന്റെ തിണ്ണയില്‍ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്. വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഈ സമയം പിതാംബരന്‍ വീട്ടിൽ തനിച്ചായിരുന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വീടിന്റെ ഭിത്തിയും തറയും നശിച്ചു.

Post a Comment

Previous Post Next Post