കൊച്ചിയില്‍ ബൈക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച്‌ പൊലീസുകാരന്റെ കാര്‍ നിര്‍ത്താതെ പോയതായി പരാതി; ശരീരമാസകലം പരുക്കേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കൊച്ചി:  ബൈക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ച കാര്‍ നിര്‍ത്താതെ പോയതായി പരാതി.

ശരീരമാസകലം പരുക്കേറ്റ ബൈക് യാത്രികനായ ചുള്ളിക്കല്‍ സ്വദേശി വിമല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 


കഴിഞ്ഞ ദിവസം രാത്രി എറണാകുളം ഹാര്‍ബര്‍ പാലത്തില്‍ വച്ചാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബൈക് യാത്രികനെ ശ്രദ്ധിക്കുകപോലും ചെയ്യാതെ പാഞ്ഞുപോയ കാര്‍ രണ്ടു കിലോമീറ്ററിനപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് നിര്‍ത്തിയത്. ഇതിനിടെ ബൈകിലെത്തിയ രണ്ടുപേര്‍ കാറിലുണ്ടായിരുന്നവരെ അപകടവിവരം ധരിപ്പിച്ചപ്പോള്‍ തട്ടിക്കയറുകയും ചെയ്തതായാണ് വിവരം. 


പരുക്കേറ്റ് റോഡില്‍ ചോരയൊലിച്ചു കിടന്ന വിമലിനെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ വിമല്‍ തോപ്പുംപടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും

നടപടിയൊന്നുമായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

Post a Comment

Previous Post Next Post