ചക്കയിട്ട് വീട്ടില്‍ തിരികെ എത്തിയപ്പോള്‍ ഇടതുകൈപ്പത്തിയില്‍ മുറിവ്; പാമ്ബുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

 


എറണാകുളം കോതമംഗലം: പാമ്ബുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഏറാമ്ബ്ര പാലക്കോട് അന്‍സലിന്റെ ഭാര്യ നിഷിദ(36) ആണ് മരിച്ചത്.

പാമ്ബുകടിയേറ്റതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിഷിദ ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.


വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം സംഭവിച്ചത്. അടുത്തുള്ള പുരയിടത്തില്‍ നിന്ന് ചക്കയിട്ട് വീട്ടിലെത്തിയതിനു പിന്നാലെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി. പരിഭ്രാന്തിയിലായ നിഷിദയെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുമ്ബ് നിഷിദ അബോധാവസ്ഥയിലാവുകയായിരുന്നു. നിഷിദയുടെ ഭര്‍ത്താവ് അന്‍സല്‍ സൗദിയിലാണ്. മുഹമ്മദ് ഇന്‍‍സാം, മുഹമ്മദ് ഇര്‍ഫാന്‍, നൂറ ഫാത്തിമ എന്നിവര്‍ മക്കളാണ്.

Post a Comment

Previous Post Next Post