വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം… അഞ്ചംഗ സംഘത്തെ ആക്രമിച്ചു. ഒരാൾക്ക് പരിക്കേറ്റു

 


കൊച്ചി : കോതമംഗലം - പൂയംകുട്ടി വനത്തിൽ വച്ച് ഉണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ് (55) പരിക്കേറ്റത്. കോതമംഗലം - പൂയംകുട്ടി വനത്തിൽ കുഞ്ചിപ്പാറക്ക് സമീപം മഞ്ചപ്പാറ എന്ന സ്ഥലത്ത് വച്ചായിരുന്നു ആക്രമണം. ശിവദാസ്, രാജു എന്നീ ബന്ധുക്കൾ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘത്തിനു നേരെയായിരുന്നു ആക്രമണം.മറ്റുളളവ‍ര്‍ ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post