താമരശ്ശേരി ചുരത്തിൽ വാഹനാപകടം: മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്

 


വയനാട് ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വയനാട് ചുരത്തിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ചുരം സംരക്ഷണ സമിതി അംഗങ്ങളും പോലീസും എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് ചുരം ആറാം വളവിലാണ് അപകടം നടന്നത്.

Post a Comment

Previous Post Next Post