നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു :ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്

  


ഇടുക്കി പനംകൂട്ടി /കല്ലാർകുട്ടി : പനംകുട്ടി കൈത്തറിപ്പടിക്ക് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിന് സമീപത്തോടെ ഒഴുകുന്ന തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചു. മങ്കുവ പെരിമാട്ടിക്കുന്നേൽ ഡിയോൺ (19) ആണ് മരിച്ചത്. മങ്കുവ സ്വദേശി കളായ ഇലവുങ്കൽ ആഷിൻ ഷാജി, അള്ളിയാങ്കൽ അഭിനവ് ദീപ്തി എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മോണിംഗ് സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയശേഷം എറണാകുളtt സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും . അപകടത്തിൽ മരിച്ച ഡിയോണിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി


Post a Comment

Previous Post Next Post