കാർ ഇടിച്ച്കാൽനടയാത്രക്കാരനായ മധ്യവയസ്‌കന് ദാരുണാന്ത്യം




വയനാട്  പനമരം-മാനന്തവാടി റൂട്ടിലെ കൈതക്കലില്‍ ആണ് അപകടം നടന്നത്. വയനാട് കൈതക്കല്‍ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകന്‍ ബാബു (54) ആണ് മരിച്ചത്. കൈതക്കല്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.


ബാബു റോഡിലൂടെ നടന്നു പോകവെ പനമരം ഭാഗത്തുനിന്നെത്തിയ കാര്‍ ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. താരതമ്യേന നല്ല വാഹനത്തിരക്കുള്ളതും വീതി കുറഞ്ഞതുമായി റൂട്ടാണ് പനമരം-മാനന്തവാടി സംസ്ഥാന പാത. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പനമരം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.

Post a Comment

Previous Post Next Post