തിരുവല്ലയിൽ ബസും കാറും കൂട്ടിയിടിച്ച് അ‌പകടം



തിരുവല്ല: കാവുംഭാഗം ഇടിഞ്ഞില്ലം റോഡിലെ നെടുമ്പള്ളി പടിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. കാവുംഭാഗത്ത് നിന്നും വന്ന ബസും എതിർദിശയിലെത്തിയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തിരുവല്ല പൊലീസാണ് ​ഗതാ​ഗത തടസം നീക്കിയത്.

Post a Comment

Previous Post Next Post