എടപ്പാൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ കുടുംബനാഥൻ മരിച്ചു

 


മലപ്പുറം: എടപ്പാൾ കോലളമ്പിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ കുടുംബനാഥൻ മരിച്ചു.കോലളമ്പ്  സ്വദേശിയായ നടുവളപ്പിൽ ഷംസുദ്ധീൻ (48)ആണ് തീ പൊള്ളലേറ്റ് മരിച്ചത്.ഈ മാസം 11നാണ് വീട്ടുകാരുമായി വഴക്കിട്ട ഷംസുദ്ധീൻ ബെഡ്റൂമിൽ കയറി സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.


80 ശതമാനത്തോളം പൊള്ളലേറ്റ ഷംസുദ്ധീൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.ബാർബർ ജോലിക്കാരനായ ഷംസുദ്ധീൻ മദ്യപിച്ച് വീട്ടുകാരും സ്ഥിരം വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും

Post a Comment

Previous Post Next Post