ദേശീയപാതയിൽ ടെമ്പോ ട്രാവലർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചുഅമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ ടെമ്പോ ട്രാവലർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുറക്കാട് പഞ്ചായത്ത്‌ പതിന്നാം വാർഡ് തോട്ടപ്പള്ളി നാലുചിറ സ്കൂളിന് സമീപം ഉമാപറമ്പ് വീട്ടിൽ രാജൻ -ജയ ദമ്പതികളുടെ മകൻ ജിനുരാജ് (36) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ട്രാവൽ ഏജൻസിയിൽ ടാക്സി ഡ്രൈവറാണ്. ഇന്ന് പുലർച്ചെ 5.30 ഓടെ തോട്ടപ്പള്ളി സ്പിൽവേക്കു വടക്ക് ദേശീയ പാതയിലായിരുന്നു അപകടം. ട്രാവലർ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമായതെന്ന് കരുതുന്നു. ജിനു രാജ് അപകട സ്ഥലത്തു തന്നെ മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Post a Comment

Previous Post Next Post