ബസും കാറും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ നാലു പേര്‍ക്ക് പരുക്ക് കോഴഞ്ചേരി | തെക്കേമല ട്രൈഫന്റ് ജങ്ഷനില്‍ ബസും കാറും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ നാലു പേര്‍ക്ക് പരുക്ക്.

പത്തനംതിട്ടയില്‍ നിന്ന് ചെങ്ങന്നൂര്‍ക്ക് പോകുകയായിരുന്ന സ്വകാര്യ ബസും പത്തനംതിട്ടയില്‍ വിവാഹസത്കാരത്തില്‍ പങ്കെടുക്കാന്‍ പോയ തിരുവനന്തപുരം സ്വദേശികളുടെ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്.


അപകടത്തെ തുടര്‍ന്ന് ടി കെ റോഡില്‍ ഗതാഗതം തടസപ്പെട്ടു. പോലീസെത്തി അപകടത്തില്‍പ്പെട്ട കാര്‍ ഒരുവശത്തേക്ക് മാറ്റി വാഹനങ്ങള്‍ കടത്തി വിട്ടു.

കാറിലുണ്ടായിരുന്ന തിരുവനന്തപുരം പട്ടം സ്വദേശികളായ ബി എസ് പിള്ള, ജിഷ്ണു, നിവേദിത, പ്രിയ എന്നിവരെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ കോഴഞ്ചേരിയിലെ സ്വകാര്യ  ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. ചെറിയ മുറിവുകളൊഴികെ ആര്‍ക്കും സാരമായ പരുക്കില്ല.

Post a Comment

Previous Post Next Post