കൊടക്കാട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്



 മലപ്പുറം ചേളാരി പരപ്പനങ്ങാടി റൂട്ടിൽ വള്ളിക്കുന്ന് കൊടക്കാട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. രാത്രി 10:45ഓടെ ആണ് അപകടം. അപകട വിവരമറിഞ്ഞെത്തിയ പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി.  പരിക്കേറ്റ കാർ യാത്രക്കാരായ രണ്ട് പേരെ ചേളാരി DMH ഹോസ്പിറ്റലിലും . മറ്റുള്ളവരെ കോഴിക്കോട് മെടിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചേളാരി ഭാഗത്ത് നിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന പരപ്പനങ്ങാടി സ്വദേശികൾ സഞ്ചരിച്ച ജീപ്പും. ചേളാരി ഭാഗത്തേക്ക് പോവുകയായിരുന്ന കൊടക്കാട് സ്വദേശികൾ സഞ്ചരിച്ച കാറും ആണ് കൂട്ടിയിടിച്ചത്

Post a Comment

Previous Post Next Post