ഡ്രൈവര്‍ ഉറങ്ങിപ്പോയി, ടോറസ് ഇടിച്ചത് സിഗ്നല്‍ കാത്ത് നിന്ന വാഹനങ്ങളില്‍, കൂട്ടയിടി; എട്ട് വാഹനങ്ങള്‍ തകര്‍ന്നുതൃശ്ശൂർ : തൃശൂര്‍ പുതുക്കാട് വാഹനങ്ങളുടെ കൂട്ടയിടി. സിഗ്നലില്‍ നിര്‍ത്തി ഇട്ടിരുന്ന വാഹനങ്ങള്‍ക്ക് പുറകില്‍ ടോറസ് വന്നിടിച്ചുണ്ടായ അപകടത്തില്‍ എട്ട് വാഹനങ്ങള്‍ തകര്‍ന്നു.

നാല് കാറുകളും ഒരു ടെംബോയും രണ്ട് സ്കൂട്ടറുകളും, ടോറസ് ലോറിയുമാണ് അപകടത്തില്‍ തകര്‍ന്നത്. പെരുമ്ബാവൂരില്‍ നിന്ന് പൊള്ളാച്ചിക്ക് പോകുന്ന ടോറസാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിവരം.

അതിനിടെ, കൊല്ലത്ത് ഓടുന്ന കെഎസ്‌ആര്‍ടിസി ബസിന് മുന്നില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്ന യുവാക്കളുടെ വീഡിയോയും പുറത്ത് വന്നു. ഹോണ്‍ മുഴക്കിയിട്ടും ബസിന് സൈഡ് നല്‍കാതെയും കടന്ന് പോകാന്‍ അനുവദിക്കാതെയും യുവാക്കള്‍ ബൈക്കോടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൊല്ലം-പത്തനംതിട്ട ചെയിന്‍ സര്‍വീസിന്റെ മുന്നില്‍ നിന്നും എട്ട് കിലോമീറ്ററോളം ദൂരമാണ് യുവാക്കള്‍ ബൈക്ക് ഓടിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു സംഭവമുണ്ടായത്. രണ്ട് ബൈക്കിലായി അഞ്ച് പേരാണ് കെഎസ് ആര്‍ടിസിയെ കടത്തിവിടാതെ വാഹനമോടിച്ച്‌ ഗതാഗത തടസം സൃഷ്ടിച്ചത്. സംഭവത്തില്‍ ബസ് ജീവക്കാര്‍ കെഎസ് ആര്‍ടിസി എന്‍ഫോസ്മെന്റിന് പരാതി നല്‍കി. കൊല്ലം ആര്‍ടിഒക്കും പരാതി നല്‍കുമെന്നും ജീവനക്കാര്‍ അറിയിച്ചു. യുവാക്കള്‍ ഗതാഗതം തടസപ്പെടുത്തിയതിനാല്‍ ബസ് വൈകിയാണ് പത്തനംതിട്ടയില്‍ എത്തിയത്.

Post a Comment

Previous Post Next Post