കുമരംപുത്തൂരിൽ ബൈക്കും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു , ബൈക്ക് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം , രണ്ട് കുട്ടികൾക്ക് പരിക്ക്.

 



പാലക്കാട്‌ മണ്ണാർക്കാട്   കുമരംപുത്തൂരിൽ ബൈക്ക് അപകടത്തിൽ യുവതി അധിദാരുണമായി മരണപ്പെട്ടു. വിയ്യകുറിശ്ശി കുളംഞ്ചിറ വീട്ടിൽ ജെസ്നയാണ് മരണപ്പെട്ടത്. വ്യാഴാഴ്ച 12 മണിയോടെ കുമരംപുത്തൂർ എസ്ബിടി ജംഗ്ഷനിലാണ് അപകടമുണ്ടായത്. മണ്ണാർക്കാട് ദിശയിലേക്ക് വരികയായിരുന്ന ഗാർഹിക ഗ്യാസ് സിലിണ്ടറുമായി

പോവുകയായിരുന്ന ലോറിയിൽ തട്ടി വീണാണ് അപകടം നടന്നത്. മണ്ണാർക്കാട് ഭാഗത്തേക്ക് തന്നെ വരികയായിരുന്ന ബൈക്കിനെ

 ഗ്യാസ് ലോറി മറികടക്കുന്നതിനിടെ ബൈക്ക് ലോറിയിൽ തട്ടി മറിഞ്ഞതായാണ് വിവരം.


അപകടത്തിൽ ബൈക്കിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിക്ക് കാലിനും മറ്റൊരു കുട്ടിക്ക് തലയിലും പരിക്കുപറ്റിയതായാണ് പ്രാഥമിക വിവരം. ബൈക്ക് ഓടിച്ചിരുന്ന യാൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

Post a Comment

Previous Post Next Post