പത്തനംതിട്ടയില്‍ സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം




പത്തനംതിട്ട കുമ്ബഴയില്‍ സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. 


കുമ്ബഴ സ്വദേശി ആരോമലാണ് മരിച്ചത്. കുമ്ബഴ ജംഗ്ഷനിലാണ് അപകടമുണ്ടായത്. തൂഫാൻ എന്ന സ്വകാര്യ ബസ്സാണ് അപകടം ഉണ്ടാക്കിയത്. അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയി. 


ആരോമല്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ ഒരു വശത്ത് സ്വകര്യ ബസ് ഇടിച്ചു. തുടര്‍ന്ന്, സ്കൂട്ടര്‍ ബസിന്റെ താഴേക്ക് മറിഞ്ഞു വീണു. മുന്നോട്ടെടുത്ത ബസിന്റെ ചക്രങ്ങള്‍ക്കിടയില്‍ ആരോമല്‍ കുടുങ്ങി. 


ഉടൻ താനെന്ന ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാൻ സാധിച്ചില്ല. അപകടം അറിഞ്ഞ ശേഷവും ബസ് നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു.

ബസുടമകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവര്‍ അടക്കമുള്ളവര്‍ സ്റ്റേഷനില്‍ ഹാജരാകും എന്ന് അവര്‍ അറിയിചിച്ചതായും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post