ചെട്ടിപ്പടിയിൽ ഇന്നലെ രാത്രിയുണ്ടായ ഇടിമിന്നലിൽ നാലു വീടുകൾക്ക് കേടുപാടുകൾ



 പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളത്ത് ഇന്നലെ രാത്രിയുണ്ടായ ഇടിമിന്നലിൽ നാലു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിൽ ഒരു വീട്ടിലാണ് കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത്. പി.പി അബ്ദുൾ റസാഖിന്റ വീടിന്റ ടെറസിലും, തറയിലെ ടൈൽസും,ജനലും മീറ്റർ ബോർഡുമെല്ലാം ഇടിമിന്നലേറ്റ് തകർന്നിട്ടുണ്ട്.

സമീപത്തുള്ള മൂന്ന് വീടുകളിലെ വൈദ്യുതിമീറ്റർ ബോർഡുകളും ഇടിമിന്നലിൽ കത്തി നശിച്ചു.

മീറ്റർ ബോർഡുകൾ തകർന്ന വീടുകൾ കെ എസ് ഇ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി

Post a Comment

Previous Post Next Post