കട്ടപ്പനയ്ക്ക് സമീപം കടമാക്കുഴിയിൽ പടുതാക്കുളത്തിൽ വീണ് യുവാവ് മരണപ്പെട്ടു. ഇടുക്കി വള്ളക്കടവ് സ്വദേശി കണ്ടത്തിൽ എബിൻ മാത്യു (28) ആണ് മരിച്ചത്. കടമാക്കുഴിയിലെ സ്വകാര്യ ഏലത്തോട്ടത്തിലെ സൂപ്പർവൈസറായിരുന്നു എബിൻ ഇന്ന് രാവിലെ മുതൽ എബിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചകഴിഞ്ഞ് സമീപത്തെ പടുത കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കട്ടപ്പന പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരുന്നു. മൃതദേഹം പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
