തൃശൂർ: പനമ്പിള്ളിയിൽ മദ്യപിച്ചെത്തിയ പിതാവ് 12 കാരനായ മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വാനത്ത് വീട്ടിൽ പ്രഭാതാണ് മകൻ ആനന്ദകൃഷ്ണനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പിതാവിനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
