മാവേലിക്കര: സഹോദരനെ കുത്തി പരുക്കേൽപ്പിച്ച ശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ചു. പുതുച്ചിറയില്‍ മോഹനൻ്റെയും സരസമ്മയുടെയും മകൻ ചിത്രേഷ് (42) ആണ് മരിച്ചത്. അനുജൻ വിനേഷിനാണ് (38) ചിത്രേഷിൻ്റെ ആക്രമണത്തിൽ പരിക്കേറ്റത്. വിനേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റെയിൽവേ ഗേറ്റിന് സമീപത്ത് ചിത്രേഷ് നടത്തുന്ന കടക്ക് മുന്നിൽ വെച്ച് ഞായർ വൈകിട്ടാണ് ചിത്രേഷ് വിനേഷിനെ കുത്തി പരിക്കേൽപിച്ചത്. തുടർന്ന് വീട്ടിലെത്തിയ ചിത്രേഷ് തൂങ്ങി മരിക്കുകയായിരുന്നു. ജീവിതം അവസാനിപ്പിക്കുന്നു എന്ന വാട്സാപ് സ്റ്റാറ്റസ് ഇട്ടശേഷമായിരുന്നു ആത്മഹത്യ. വിനേഷ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.