ഹരിപ്പാട് ദേശീയപാതയിൽ കാറുകളും സ്കൂട്ടറും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്. ഹരിപ്പാട് ഡാണാപ്പടി പാലത്തിന് സമീപം ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രികനായ ലിയാകത്ത്(46), കാർ യാത്രകരായ പത്മകുമാർ (55), സജിത്ത് (10), സജീവ് (45), സുധ (46), സിന്ധു (40) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല. എതിർശയിൽ വന്ന കാറുകൾ കൂട്ടിയിടിക്കുകയും ഇതിൽ ഒരു കാറിന്റെ പുറകിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഹരിപ്പാട് പോലീസും അഗ്നിരക്ഷാസേനയും എത്തിയാണ് അപകടത്തെ തുടർന്നുള്ള ഗതാഗത തടസ്സം നീക്കിയത്.