അമ്പലപ്പുഴ ദേശീയപാതയിൽ പുന്തല ഭാഗത്ത് കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

 


അമ്പലപ്പുഴ ദേശീയപാതയിൽ പുന്തല ഭാഗത്ത് കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പുറക്കാട് പുന്തല അനുഗ്രഹ മെഡിക്കൽ സ്റ്റോർ ഉടമ പൊഴീക്കൽ ഉപേന്ദ്രൻ (56) ആണ് മരിച്ചത്. ഇന്ന് രാത്രി 9-30 ഓടെ ആയിരുന്നു അപകടം. വർക്കലയിൽ വാവുബലി ഇടുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോൾ കായംകുളത്തു നിന്നും അമ്പലപ്പുഴക്കു വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രാധിക. മക്കൾ: ആകാശ്, അനുഷ.

Post a Comment

Previous Post Next Post