കാസർകോട് ചിത്താരി: ടാങ്കര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നോര്‍ത് ചിത്താരിയിലെ വ്യാപാരി ഹസൈനാറിന്റെ മകന്‍ അബ്ദുല്ല (27) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് നോര്‍ത് ചിത്താരി പള്ളിക്ക് സമീപമാണ് അപകടം നടന്നത്.റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ അബ്ദുല്ലയെ മംഗ്‌ളൂറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും യൂത് ലീഗ് നോര്‍ത് ചിത്താരി ശാഖാ ജെനറല്‍ സെക്രടറിയുമാണ് മരിച്ച അബ്ദുല്ല. യൂത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗം കൂടിയാണ്.