അടിമാലി - കമ്പിളികണ്ടം റോഡിൽ മാറാശേരി വളവിൽ കാറും ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ചരയോടേയായിരുന്നു അപകടം.
അടിമാലി ഭാഗത്തു നിന്നും നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന
ബുള്ളറ്റുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. യുവാവിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളുടേയും മുൻഭാഗം തകർന്നു.
പരിക്കേറ്റവരെ എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
