തൃശ്ശൂർ പട്ടിക്കാട്. ദേശീയപാതയിൽ പാണഞ്ചേരി ബസ്റ്റോപ്പിന് സമീപം കാൽനടയാത്രക്കാരൻ ട്രാവലർ ഇടിച്ചു മരിച്ചു. താളിക്കോട് പുത്തൂർ വീട്ടിൽ സണ്ണി (65) ആണ് മരിച്ചത്. ഇന്ന് രാത്രി 9.30 ഓടെയാണ് അപകടം ഉണ്ടായത്. ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന സണ്ണിയെ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന ട്രാവലർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിങ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വടക്കുഞ്ചേരി സ്വദേശികൾ സ്നേഹതീരം പോയി മടങ്ങി വന്നിരുന്ന ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്.