കണ്ണൂർ പേരാവൂര്‍ വെള്ളര്‍വള്ളി പാമ്ബാളിയില്‍ കാല്‍നടയാത്രക്കാരൻ കാറിടിച്ച് മരിച്ചു.
കൊട്ടംചുരം സ്വദേശി വടക്കേകരമ്മല്‍ പദ്മനാഭനാണ് (83) മരിച്ചത്.
ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. തറവാട്ട് വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു.
സംസ്കാരം പിന്നീട്. ഭാര്യ: ജാനകി. മക്കള്‍: ഹരീന്ദ്രബാബു, ശൈലേഷ് (അബുദാബി), സുധീര്‍ (ഗള്‍ഫ്). മരുമക്കള്‍: ഗീത, സ്മിത, സുധ.