ദേശീയപാതയിൽ മതിലകത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു



തൃശ്ശൂർ  ദേശീയപാതയിൽ മതിലകം മതിൽ മൂലയിൽ ഇന്ന് രാവിലെ ഏഴരയോടെ യായിരുന്നു അപകടം. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി കറപ്പം വീട്ടിൽ സുബൈറിന്റെ മകൻ മുഹമ്മദ് ഇസ്മയിൽ (25) ആണ് മരിച്ചത്. തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ടൂറിസ്റ്റ് ബസ്സുമായാണ് ബൈക്ക് ഇടിച്ചത്. ഉടൻ തന്നെ പുന്നക്കബസാറിലെ ആക്ട്സ് പ്രവർത്തകർ ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ എ.ആർ ആശുപ ത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു

Previous Post Next Post