തിരുവാഴിയോട് ബസ് അപകടം; രണ്ടു മരണം; നിരവധി പേര്‍ക്ക് പരിക്ക്




പാലക്കാട്: പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ അടിയില്‍പ്പെട്ട രണ്ടുപേരാണ് മരിച്ചത്. ക്രെയിൻ ഉപയോഗിച്ച് ബസ് പൊക്കിയാണ് ഇവരെ പുറത്തെടുത്തത്


മരിച്ചത് ഒരു സ്ത്രീയും പുരുഷനുമാണ്. മരിച്ചവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ആശുപത്രിയിലേക്ക് മാറ്റിയ രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്. 


ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വകാര്യ ട്രാവത്സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു അപകടം. കല്ലട ട്രാവത്സ് ബസ് ആണ് മറിഞ്ഞത്. ബസില്‍ 30 ലേറെ പേരുണ്ടായിരുന്നു.


ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്നാണ് സൂചന. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, പാലക്കാട് തുടങ്ങി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 മരണപ്പെട്ടവർ

1.ഇഷാൽ ( 18) കുറ്റ്യാടി

2. സൈനബാ ബീവി (39) പൊന്നാനി


 പരിക്കേറ്റവർ


 അൽ ഷിഫാ ഹോസ്പിറ്റൽ  പെരിന്തൽമണ്ണ

1. സുഫൈദ്

2. ദിയ എം നായർ

3. നിശാന്ത്

4. ശിവാനി

5. റിംഷാന

6.മുഹമ്മദ് മർഹാൻ

  


പരിക്കേറ്റ 12 പേർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്


നിസ്സാരമായി പരിക്കേറ്റ 2 പേർ കടമ്പഴിപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിട്ടുള്ളതാണ് (ഐറ, ബിനു )


 മരിച്ച രണ്ടുപേരിൽ ഒരാൾ ആയഞ്ചേരി സ്വദേശി. എൻജിനീയറിങ് വിദ്യാർത്ഥിയായ കാമിച്ചേരി കുരുട്ടിപ്രം വീട്ടിൽ മൊയതുവിന്റെ മകൻ മുഹമ്മദ് ഇഷാൻ 18 ആണ് മരിച്ചത്.

ഉമ്മ : ഹാജറ 

സഹോദരങ്ങൾ : വഫ, ഐസാം (പരേതനായ )



Post a Comment

Previous Post Next Post