ബിഹാറിൽ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ബോട്ട് മറിഞ്ഞു.. 18 കുട്ടികളെ കാണാതായി

 


സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ബോട്ട് മറിഞ്ഞ് 18 കുട്ടികളെ കാണാതായി. 34 പേർ ബോട്ടിലുണ്ടായിരുന്നു. ഇന്ന് രാവിലെ കുട്ടികള്‍ സ്കൂളിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ ബാഗ്മതി നദിയോട് ചേർന്ന് മധുപൂർപട്ടി ഘട്ടിന് സമീപമാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനാണ് നിര്‍ദേശം. അപകടത്തില്‍പ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് സഹായവും പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post