കോഴിക്കോട് പാലാഴി: പതിമൂന്നുകാരൻ മാമ്പുഴയിൽ മുങ്ങി മരിച്ചു. പാലാഴി മാക്കോലത്ത് ഫൈസലിന്റെ മകൻ ആദിൽ(13) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മാമ്പുഴയിൽ കണ്ണംചിന്ന പാലത്തിന് സമീപത്തെ ചെറക്കൽ കാവ് കടവിലായിരുന്നു സംഭവം.
കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ആദിൽ മുങ്ങിപ്പോവുകയായിരുന്നു. അൽപ സമയം കഴിഞ്ഞ് കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഫയർഫോഴ്സിന്റെ മുങ്ങൽ വിദഗ്ദർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ടോടെ പാലാഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.