പാലക്കാട്: മദ്യപിച്ച് അപകടകരമാംവിധം വാഹനം ഓടിക്കാൻ ശ്രമിച്ച ലോറി ഡ്രൈവറെ പിടികൂടി നാട്ടുകാര്‍. തമിഴ്നാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്കുലോറിയുടെ ഡ്രൈവറെയാണ് നാട്ടുകാര്‍ തടഞ്ഞത്. പാലക്കാട് കല്ലടിക്കോട് മാപ്പിള സ്കൂളിന് സമീപത്ത് വെച്ചാണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശി ബാലമുരുകനേയാണ് മദ്യപിച്ച് വാഹനമോടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയത്. തുടർന്ന്, കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.