വടകരയിൽ ബസ്സും മിനി ലോറിയും തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

 


കോഴിക്കോട്  വടകര : വടകരയിൽ ബസ്സും മിനി ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം, വടകര കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫിസിനു സമീപത്ത് വെച്ച് വൈകുന്നേരം 6 മണിയോടെയാണ് അപകടം. ബസും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

നിരവധി പേർക്ക് പരിക്കുണ്ടെന്നാണ് പ്രാഥമിക വിവരം. ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മിനിലോറിയിൽ ഇടിക്കുകയായിരുന്നു. മിനിലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.

പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രികളിലും മാഹി ഗവൺമെന്റ് ആശുപത്രിയിലേക്കും മാറ്റി

Post a Comment

Previous Post Next Post