കോഴിക്കോട് കൂടരഞ്ഞി: വാഹന അപകടം ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ച് ഭാര്യക്ക് ഗുരുതര പരുക്ക് ഭർത്താവ് പരിക്കില്ലാതെ രക്ഷപ്പെട്ടു.കൂടരഞ്ഞി മുക്കം റോഡിൽ തോണക്കര ഭാഗത്ത് വെച്ചാണ് അപകടം നടന്നത് ഇടിച്ച വാഹനം നിറുത്താതെ പോയി ഭർത്താവ് പ്രഭാകരനോടൊപ്പം ഒന്നിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കാരശ്ശേരി പാറതോട് കളിരാങ്ങൽ മാലതിക്കാണ് പരുക്കേറ്റത്
ഇന്ന് ബുധനാഴ്ച വൈകിട്ട് 3:20 ഓടെയാണ് സംഭവംഇടിച്ച വാഹനം കൂമ്പാറ ഭാഗത്തേക്കാണ് പോയതെന്ന് അന്വേഷണത്തിൽ പറയുന്നുമാരുതി 800 കാറാണ് ഇടിച്ചിട്ട് നിറുത്താതെ പോയതെന്ന് സംഭവസ്ഥലത്തുള്ളവർ പറഞ്ഞുഭർത്താവൊന്നിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യവെയാണ് ഇവരുടെ സ്കൂട്ടറിൽ കാർ ഇടിച്ച് അപകടമുണ്ടായത് ഉടൻ തന്നെ തിരുവമ്പാടി സ്വകാര്യ ഹോസ്പിറ്റലിൽ എത്തിക്കുകയും തുടർന്ന് മുക്കം കെഎംസിടി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു പരുക്ക് ഗുരുതരമായതിനാൽ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു. .ഇടിച്ചകാർ കണ്ടെത്താൻ തിരുവമ്പാടി പോലീസ് അന്വേഷണം
ഊർജിതമാക്കിയിട്ടുണ്ട്