മാഹിപ്പാലത്തിനു സമീപം വൻ അപകടം കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മീൻ കയറ്റിയ ലോറി ബ്രൈക്ക് നഷ്ട്ടപ്പെട്ടു നിയന്ത്രണം വിട്ട് മാഹിപ്പാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ടൈബോ ട്രാവലർ അതോടപ്പം പെരിങ്ങാടി ഭാഗത്ത് ന്യൂമാഹി ടൗൺ നടപ്പാതയിൽ പാർക്ക് ചെയ്ത ഇരുചക്ര വാഹനങ്ങൾ തകർത്ത് കൊണ്ട് മുൻഭാഗം പുഴയിലേക്ക് ഇറങ്ങി നാട്ടുകാരും ന്യൂമാഹി പോലീസും , മാഹി ഫയർ ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നു
ഇന്ന് വൈകീട്ട് 4.45 ഓടെയാണ് മീൻ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്.
പെരിങ്ങാടി റോഡ് തുടങ്ങുന്നിടത്താണ് പുഴയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് ലോറി മുന്നോട്ട് പോയത്
റോഡരികിൽ നിർത്തിയിട്ട രണ്ട് സ്കൂട്ടറുകളും ഒരു ബൈക്കും ലോറിക്കടിയിൽപെട്ടിട്ടുണ്ട്
മാഹിപ്പാലത്തിന് സമീപം നിർത്തിയിട്ട ചമ്പാട് സ്വദേശി ശ്രീലേഷിന്റെ ട്രാവലറിൽ ഇടിച്ച ലോറി നിയന്ത്രണംവിട്ട് കോടിയേരി സ്വദേശി ഷംസുവിന്റെ ഓട്ടോയിലും തുടർന്ന് മൂന്നോളം ടൂവീലറിലും ഇടിച്ചു മറിയുകയായിരുന്നു.
തമിഴ് നാട് രജിസ്ട്രേഷനാണ് മറിഞ്ഞ ലോറി
നിസാര പരിക്കേറ്റ ഡ്രൈവറെയും സഹായിയേയും മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസമയത്ത് സ്ഥലത്ത് ആരുമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി