കോഴിക്കോട് കാരപ്പറമ്പ് ബൈക്ക് ബസിനടിയില്‍ പെട്ട് മരണപ്പെട്ട ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞു

 


കോഴിക്കോട്-കാരപ്പറമ്പ് ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അശോകപുരം മണാട്ട് വയല്‍ തൊട്ടില്‍ പറമ്പ് രമ്യനിവാസില്‍ രാജന്റെ മകന്‍ കെ ടി രാജേഷ് (44) ആണ് മരിച്ചത്. സിറാജ് ദിനപത്രത്തിലെ മുന്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു.


കാരപ്പറമ്പ് ഹോമിയോ കോളജിന് സമീപം രാവിലെ 10.45ഓടെയാണ് അപകടം. രാജേഷ് സഞ്ചരിച്ച ബൈക്ക് കാക്കൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിനടിയില്‍ പെടുകയായിരുന്നു. ചെറുകുളത്ത് നിന്ന് വന്ന സ്വകാര്യ ബസ് കാരപ്പറമ്പിലെ ബസ് ബേയില്‍ നിന്ന് റോഡിലേക്ക് കയറിയ ഉടനെ രാജേഷിന്റെ ബൈക്കില്‍ ഇടിക്കുകയും ഇദ്ദേഹം

എതിരെ വന്ന മറ്റൊരു ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞുPost a Comment

Previous Post Next Post