പാലത്തിന് സമീപം പമ്പയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി



 ആലപ്പുഴ  കുട്ടനാട് : വീയപുരം ഡിപ്പോ പാലത്തിന് സമീപം പമ്പയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കമഴ്ന്ന് കിടക്കുന്ന നിലയിൽ 50 വയസ്സ് തോന്നിയ്ക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. വീയപുരം പോലീസ് ഇൻസ്പെക്ടർ മനു പി മേനോന്റെ നേതൃത്വത്തിലുള്ള പോലീസും വീയപുരം പഞ്ചായത്തി റസ്ക്യൂ ടീം പ്രവർത്തകരും ചേർന്ന് മൃതദേഹം കരയ്ക്കെടുത്തു . ആംബുലൻസ് മാർഗ്ഗം ഹരിപ്പാട് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post