മലമ്പുഴ ഡാമിൽ ചാടിയ അ‍ജ്ഞാതന്റെ മൃതദേഹം കണ്ടെത്തിപാലക്കാട്: മലമ്പുഴ ഡാമിൽ ചാടിയ അ‍ജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. അഗ്നിശമന സേനയും, മത്സ്യ തൊഴിലാളികളുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് അ‍ജ്ഞാതൻ ഡാമിൽ ചാടിയത്. ഡാമിലെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് ചാടിയതിനെ തുടർന്ന് അഗ്നിശമന സേന ഇന്നലെ രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ബാഗും മറ്റും കരയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.Post a Comment

Previous Post Next Post