മാറഞ്ചേരിയിൽ സ്വകാര്യ ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്. മലപ്പുറം  പൊന്നാനി ഗുരുവായൂർ സംസ്ഥാനപാതയിൽ മാറഞ്ചേരി സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപത്ത് വെച്ച് കുന്ദംകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും കോഴി കയറ്റി വന്ന ബോലോറോ പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

അപകടത്തിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ പത്തിലേറെ പേർക്ക് പരിക്കേറ്റു. ഇവരെ നാട്ടുകാരും കരുണ, കെ.എം.എം എന്നീ ആംബുലൻസ് പ്രവർത്തകരും ചേർന്ന് പുത്തൻപള്ളി കെ.എം.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.


കടപ്പാട് :

PONNANI EⓂ️ERGENCY TEAM

   

Post a Comment

Previous Post Next Post