മലപ്പുറം തിരൂർ അത്താണിപ്പടി സ്കൂളിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ബൈക്കിലുണ്ടായിരുന്ന ഒരാൾ മരിച്ചു,2 പേർക്ക് ഗുരുതര പരിക്ക് . അമിതവേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
അപകടത്തിൽ പ്പെട്ട യുടനെ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല..
പരിക്ക് ഗുരുതരമായതിനാൽ 2 പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അത്താണിപ്പടി ചെറിയസ്കൂളിന് സമീപം രാത്രി 11 ഓടെ സ്കൂട്ടർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞാണ് അപകടം. KL 55 AB 0186 എന്ന ബൈക്കിലുണ്ടായിരുന്ന 3 പേർ ആണ് . അപകടത്തിൽ പെട്ടത്.
കാവിലക്കാട് ടയർ കട നടത്തുന്ന പരേതനായ പടുന്നവളപ്പിൽ മണിയുടെ മകൻ വിഷ്ണുപ്രസാദ് ആണ് മരണപ്പെട്ടത്