കോട്ടയത്ത് ഥാര്‍ ഇടിച്ച്‌ ബൈക് യാത്രികന് ഗുരുതരമായി പരുക്കേറ്റുകോട്ടയം മൂന്നാനിയില്‍ ഥാര്‍ ഇടിച്ച്‌ ബൈക് യാത്രികന് ഗുരുതരമായി പരുക്കേറ്റു. തൊടുപുഴ സ്വദേശിനി ഓടിച്ച ഥാര്‍ നിയന്ത്രണം വിട്ടാണ് ബൈക് യാത്രികനെ ഇടിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 


ഇവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. മാത്രമല്ല പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.


നിയന്ത്രണംവിട്ട വാഹനം സമീപത്തെ വീടിന്റെ ഭിത്തിയിലിടിച്ച്‌ എതിര്‍ദിശയിലേയ്ക്ക് പാഞ്ഞ് എതിര്‍വശത്തുനിന്ന് വരികയായിരുന്ന ബൈക് യാത്രികനെ ഇടിക്കുകയായിരുന്നു. ഡോക്ടറെ കണ്ട് മടങ്ങിവരുകയായിരുന്നു ഥാര്‍ ഓടിച്ചിരുന്ന സ്ത്രീ. ബൈക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post