സ്കൂട്ടറില്‍ കാറിടിച്ച്‌ യുവാവ് മരിച്ചു


കോട്ടയം   മേലുകാവ്: സ്‌കൂട്ടറില്‍ കാറിടിച്ച്‌ യുവാവ് മരിച്ചു. തീക്കോയി ഞണ്ടുകല്ല് പടിയപള്ളില്‍ പി.എൻ. അനില്‍കുമാര്‍ (മുരളി-53) ആണ് മരിച്ചത്.

മേലുകാവ് കാഞ്ഞിരംകവലയില്‍ ശനിയാഴ്ച രാവിലെ ഒന്പത് മണിയോടെയായി രുന്നു അപകടം. ആശാരിപ്പണിക്കാരനായിരുന്ന അനില്‍കുമാര്‍ ജോലി സംബന്ധമായ ആവശ്യത്തിന് മൂട്ടം ഭാഗത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. 


അനില്‍കുമാര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാഞ്ഞിരംകവലയില്‍ വച്ച്‌ മുട്ടത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് പോകുകയായിരുന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മേലുകാവ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

ഭാര്യ സുജ പാല മാളിയേക്കല്‍ കുടുംബാംഗം. മക്കള്‍: അനശ്വര, അശ്വിനി. മരുമകൻ: സൂരജ് (എറണാകുളം). സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പില്‍.

Post a Comment

Previous Post Next Post