റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹവുമായി പ്രതിഷേധംകാസര്‍കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹവുമായി പ്രതിഷേധം. വിദ്യാർത്ഥിയുടെ മൃതദേഹമുള്ള ആംബുലൻസുമായി 20 മിനിറ്റോളമാണ് സ്ത്രീകൾ അടക്കമുള്ളവർ ദേശീയ പാത ഉപരോധിച്ചത്. റോഡ് മുറിച്ച് കടക്കാൻ സംവിധാനമില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.


റോഡ് മുറിച്ച് കടക്കുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടാണ് ഉദ്യാവർ സ്വദേശി രഘുനാഥിന്റെ മകൻ സുമന്ത് ആൾവയെ കാർ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുമന്ത് മംഗലാപുരത്ത് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. ഇതോടെയാണ് നാട്ടുകാർ രോഷാകുലരായത്.

Post a Comment

Previous Post Next Post