കാസർകോട് ഉപ്പളയിൽ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂടറും ഓടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞ് അപകടം: യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്



 

ഉപ്പള:  ഓടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഓടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു

ബായാര്‍ പെറുവോടി സ്വദേശി സുരേഷ് ഭട്ടിന്റെ മകൻ നാഗേഷ് ഭട്ട് (47) ആണ് മരിച്ചത്. വിനോദ്, അന്നു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടോറിക്ഷ യാത്ര ചെയ്തവരാണ് അപകടത്തില്‍ പെട്ടത്.


കേരള - കര്‍ണാടക അതിര്‍ത്തിയിലെ പെര്‍വായി-ബേരിപ്പദവ് റോഡിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇതുവഴി വന്ന സ്‌കൂടറും ഓടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു

ഓടോറിക്ഷ മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ നാഗേഷിനെ ഉടൻ വിട് ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post