ഇടുക്കി വണ്ണപ്പുറത്ത് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു



ഇടുക്കി: വണ്ണപ്പുറത്ത് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഒടിയപാറ സ്വദേശി ഹരികൃഷ്ണൻ(20) ആണ് മരിച്ചത്. ഡാമിന്റെ ഷട്ടറിൽ കാലു കുരുങ്ങിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. നാലംഗ സംഘം ഇന്ന് വൈകീട്ടോടെ ആണ് ഡാമിൽ കുളിക്കാനിറങ്ങിയത്. അപകടത്തിൽപെട്ട മറ്റൊരു യുവാവിനെ രക്ഷപ്പെടുത്തി. ഫയർഫോഴ്സെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്

Post a Comment

Previous Post Next Post