ഇടുക്കി തൊടുപുഴ: വെങ്ങല്ലൂരിലെ പഴം ഗോഡൗണിൽ വൻ തീപിടിത്തം. തൊടുപുഴ- വെങ്ങല്ലൂർ റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തെ നസീഫ് ഫ്രൂട്സ് സെന്‍റർ എന്ന രണ്ട് നില കെട്ടിടത്തിൽ ആണ് തീ പിടിത്തമുണ്ടായത്.
ഇന്ന് രാവിലെ 11.30നാണ് സംഭവം. തൊടുപുഴയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സംഘമെത്തിയെങ്കിലും തീ അണയ്ക്കാനായില്ല. തുടർന്ന്, മൂലമറ്റം, കല്ലൂർക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷ സേന കൂടി എത്തി. എകദേശം മുക്കാൽ മണിക്കൂർ ശ്രമിച്ചിട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്