കോഴിക്കോട് കൊടുവള്ളി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശി മരിച്ചു. ചുണ്ടപ്പുറം പിലാത്തോട്ടത്തിൽ അബ്ദുൽ അസീസ്(60) ആണ് മരിച്ചത്.
നാല് ദിവസം മുമ്പ് കുന്ദമംഗലത്ത് വെച്ച് അസീസ് സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.