താനൂർ അഞ്ചുടി സ്വദേശി കുട്ട്യാമുവിന്റ പുരക്കൽ പരേതനായ ഹംസയുടെ മകൻ നൗഫൽ (40)ആണ് ഇന്ന് വൈകിട്ട് മരണപ്പെട്ടത്. രണ്ട് ദിവസം മുമ്പ് അടിപിടിയിൽ പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇന്ന് വൈകിട്ട് വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്.താനൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.നാളെ (വ്യാഴം) അഞ്ചുടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
മാതാവ് പരേതയായ
സുബൈദ.ഭാര്യ വാഹിദ. ഏക മകൾ നഫ്ല.
സഹോദരങ്ങൾ ഹസൈൻ,ഹുസൈൻ,
ആത്തിക്ക,സഫൂറ,ഫൗസിയ,ഹൈറു.