വായോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി കാസർകോട്  ചീമേനിയിൽ വൃദ്ധയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി കള്ളപ്പാത്തിയിലെ ശങ്കരനാരായണന്റെ ഭാര്യ എം.വി. ജാനകി (77 )ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനടുത്തുള്ള കുളത്തില്‍ വീണ്‌ കിടക്കുന്നത്‌ കണ്ട ജാനകിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മക്കള്‍: കുഞ്ഞി കൃഷ്‌ണൻ, ഗംഗാധരന്‍, മാധവൻ ,പങ്കജാക്ഷി, സാവിത്രി. മരുമക്കള്‍: സുവര്‍ണ്ണിനി , പുഷ്‌പവല്ലി, മോഹനന്‍, മധു. ചീമേനി പോലീസ്‌ മൃതദേഹം ഇന്‍ക്വസ്റ്റ്‌ നടത്തി.

Post a Comment

Previous Post Next Post