അടിമാലിയിൽ നിയന്ത്രണവിട്ട കാര്‍ ഇടിച്ച്‌ ബുക്ക്സ്റ്റാള്‍ ഉടമ മരിച്ചു

 


 ഇടുക്കി അടിമാലി: ദേശീയപാതയില്‍ മച്ചിപ്ലാവിനു സമീപം നിയന്ത്രണംവിട്ടെത്തിയ കാര്‍ ഇടിച്ച്‌ ബുക്ക് സ്റ്റാള്‍ ഉടമ മരിച്ചു.

അടിമാലി കാമിയോ ബുക്ക് സ്റ്റാള്‍ ഉടമ പൂഞ്ഞാര്‍ക്കണ്ടം ഒറമഠത്തില്‍ ഷാജു വര്‍ഗീസ് (57) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയാണ് അപകടമുണ്ടായത്. 


കര്‍ണാടകയില്‍നിന്ന് കൊച്ചിയിലേക്കു പോകുകയായിരുന്ന രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന കാറും പതിനാലാംമൈലില്‍നിന്ന് അടിമാലിക്കു പോകുകയായിരുന്ന ഷാജു സഞ്ചരിച്ചിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഉടൻതന്നെ ഇദ്ദേഹത്തെ രാജഗിരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

മൃതദേഹം ഇന്നു രാവിലെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടില്‍ എത്തിക്കും. മൂന്നിന് അടിമാലി സെന്‍റ് ജോര്‍ജ് യാക്കോബായ കത്തിഡ്രലില്‍ സംസ്കരിക്കും. ഭാര്യ: സിബി ചേലാട് അതിരുന്പുഴയില്‍ കുടുംബാംഗം. മക്കള്‍: സെറിൻ (സിയറ്റ്, ചെന്നൈ), ബസില്‍.

Post a Comment

Previous Post Next Post